ആണെഴുത്തുകാരും ആരാധികമാരും എന്ന വിനോയ് തോമസിന്റെ പുതിയ നോവലിനെ കുറിച്ച് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ സംവാദം നടന്നു. ഒരിക്കലും ഒരെഴുത്തുകാരനുമായി പ്രണയത്തിൽ ആവരുത് എന്ന് ലിജീഷ് കുമാർ അഭിപ്രായപ്പെട്ടു . എഴുത്തുകാരനോട് ഉണ്ടാവുന്നത് വെറുമൊരു പ്രണയമല്ല അതിനുമപ്പുറം മറ്റെന്തോ ആണെന്ന പ്രസ്താവനയെ വിനയ് തോമസ് തിരസ്കരിച്ചു. തന്റെ പല നോവലിന്റെ പേരുകളും പല എഴുത്തുക്കരുടെ എഴുത്തിൽ നിന്നും കടമെടുത്ത വാക്കുകളാണ് എന്നും അതുപോലെ കഥാപാത്രങ്ങൾക്ക് എഴുത്തുക്കാരുടെ സാമ്യത കൊടുത്തിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ എഴുത്തുകൾ തികച്ചും ഫിക്ഷൻ മാത്രം ആണെന്നും അതിൽ രാഷ്ട്രീയതയോ യഥാർത്ഥ്യമോ ഇല്ല.തന്റെ ലൈംഗിക ഭാവനകൾ ആണ് `ആണെഴുത്തുകാരും ആരാധികമാരും` എന്ന തന്റെ കൃതിയിൽ ഉള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.