ജനാധിപത്യ വിരുദ്ധ സ്വഭാവമുള്ള നയമാണ് കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയമെന്ന് മനോജ് കെ.വി. കെ.എൽ.എഫിന്റെ വേദിയിൽ "വിദ്യാഭ്യാസം ആർക്കുവേണ്ടി? ദേശീയ വിദ്യാഭ്യാസ നയം: പരിപ്രേക്ഷ്യങ്ങൾ" എന്ന വിഷയത്തിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. കെ. തിലക്, വി. വസീഫ്, ഡോ. ജയപ്രകാശ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കേന്ദ്രീകൃത വിദ്യാഭ്യാസ നയം നടപ്പിലാക്കാനും സംസ്ഥാനങ്ങളുടെ പങ്ക് ഒഴിവാക്കനും ഉള്ള ശ്രമം ആണ് ഈ നയം എന്നും മനോജ് കെ. വി. പറഞ്ഞു. പാർലമെന്റിൽ ചർച്ചക്ക് വെക്കാതെ പാസ്സ് ആക്കിയ ഒരു നയം ആണ് ദേശീയ വിദ്യാഭ്യാസ നയം. സാമ്പത്തിക താല്പര്യം കൊണ്ടും കോർപറേറ്റുകൾക്കും വേണ്ടിയാണ് സംഘപരിവാറും കേന്ദ്രവും ഇത്തരം ഒരു നയം കൊണ്ടുവന്നത് എന്നും ഇത്തരം തെറ്റായ നയങ്ങൾക്ക് എതിരെ യുവകളും രാജ്യത്തിലെ പ്രബുദ്ധരും പോരാടണം എന്നും വസീഫ് അഭിപ്രായപെട്ടു. വിദ്യാഭ്യാസ നയം ഇഴകീറി തുടക്കം മുതൽ ചർച്ച ചെയ്യുന്നത് കേരളം ആണ്, ഇത് കേന്ദ്രീകൃത സ്വഭാവം ഉള്ളതാണെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തികാവസ്ഥ ചുഷണം ചെയ്യുന്നതണെന്നും ജയപ്രകാശ് പറഞ്ഞു.