അഹംഭാവമില്ലാത്ത മനുഷ്യനില്ല എന്ന് ഫൈസല്‍ കൊട്ടികൊള്ളന്. വേദി ഒന്ന് തൂലികയില്‍ `ദി ഇക്കിഗായ് ജേര്‍ണി` എന്ന വിഷയത്തിന്റെ ചര്‍ച്ചയില്‍ ഫൈസല്‍ കാട്ടിക്കൊള്ളാനൊപ്പം ഫ്രാന്‍സെസ് മിറാലെസ് വേദി പങ്കിട്ടു. ഷിങ്കന്‍സെന്‍ എഫക്റ്റ്, ലോഗോ തെറാപ്പി എന്നിവയുടെ വിശദീകരണം ചര്‍ച്ച ചെയ്തു. കംഫര്‍ട്ട് സോണില്‍ നിന്ന് എങ്ങനെ പുറത്ത് കടക്കാം എന്ന ചോദ്യത്തിന് അത് സമയവുമായി ബന്ധപ്പെട്ടതാണെന്നും പതിയെ നമുക്ക് പുറത്ത് കടക്കാമെന്നുമായിരുന്നു മറുപടി. മനുഷ്യര്‍ പല ഭാഗത്തുനിന്നും ഉണ്ടെങ്കിലും ചിന്താഗതിക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ഫൈസല്‍ പറഞ്ഞു. പുസ്തകം മൂന്നായി തിരിച്ചിരിക്കുന്നു. അവ ഭവി, ഭൂതം, വര്‍ത്തമാനം എന്നാണെന്നും എല്ലാം ബന്ധങ്ങളില്‍ നിന്നും തുടങ്ങുന്നു എന്നും ഫ്രാന്‍സെസ് പറഞ്ഞു.