മലയാളത്തിലെ യുവ എഴുത്തുകാരിയായ ഷബിതയുടെ `മന്ദാക്രാന്താ മഭനതതംഗം` എന്ന കഥാസമാഹാരത്തെക്കുറിച്ചുള്ള ചര്‍ച്ച നടന്നു. തന്റെ ജീവിത ചുറ്റുപാടില്‍ നിന്നുള്ള അനുഭവങ്ങളാണ് കഥയില്‍ ആവിഷ്കരിക്കുന്നതെന്ന് ഷബിത വ്യക്തമാക്കി. കാലങ്ങളായുള്ള അനുഭവങ്ങളെയും കഥാപരിസരങ്ങളെയും കഥയില്‍ പുന:സൃഷ്ടിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും, വയനക്കാരേയും അവരുടെ സമയത്തേയും മാനിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഥാതന്തുവില്‍ പുലര്‍ത്തുന്ന സൂക്ഷമമായ നിരീക്ഷണ വൈഭവമാണ് ഷബിതയുടെ കഥകളുടെ പ്രത്യേകത എന്ന് മോഡറേറ്റര്‍ റഫീക്ക് ഇബ്രാഹിം അഭിപ്രായപ്പെട്ടു.