ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ `അടിമചരിത്രങ്ങള്` എന്ന വിഷയത്തെപ്പറ്റി നടന്ന ചര്‍ച്ചയില്‍ പ്രമുഖ ചരിത്രകാരന്മാരായ സനല്‍ മോഹന്‍, വിനില്‍ പോള്‍ എന്നിവര്‍ സംസാരിച്ചു. ഒരു വ്യാപാര സംവിധാനമെന്ന നിലയില്‍ സ്വതന്ത്ര തൊഴിലും അടിമത്തവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. ഗ്രാമപഠനം എങ്ങനെയാണ് അടിമത്ത വ്യവസ്ഥയെക്കുറിച്ചും അതിന്റെ ബന്ധത്തെക്കുറിച്ചും പഠിക്കാന്‍ വഴിയൊരുക്കിയത് എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് മോഡറേറ്റര്‍ അഭിലാഷ് മലയില്‍ സെഷന് ആരംഭിച്ചു.
എഴുതാത്ത ചരിത്രത്തിന് സമാന്തരമായി സനല്‍ മോഹന്‍ ഗ്രാമത്തെക്കുറിച്ച് പഠിച്ചു. തന്റെ പ്രൊഫസറായ സനല്‍ മോഹന്റെ ഗ്രാമപഠനത്തില് നിന്നാണ് വിനില്‍ പോള്‍ പ്രചോദനം ഉള്‍ക്കൊണ്ടത്. അടിമത്ത വ്യവസ്ഥയെക്കുറിച്ച് ഗ്രാമവാസികള്‍ക്ക് കൂടുതല്‍ പറയാനുണ്ട്. അടിമത്തം നിര്‍ത്തലാക്കുന്നതിന് മുമ്പുള്ള ജീവിതത്തെക്കുറിച്ച് പഠിക്കാനും അദ്ദേഹം ശ്രമിച്ചു.
കച്ചവടത്തിന്റെയും കാര്‍ഷിക പ്രവര്‍ത്തനത്തിന്റെയും പശ്ചാത്തലത്തില്‍ അടിമത്ത വ്യവസ്ഥയെക്കുറിച്ച് അഭിലാഷ് ചോദ്യമുന്നയിച്ചു. മനുഷ്യനെ മനുഷ്യനും ചരക്കുമായി കണക്കാക്കിയെന്ന് സനല്‍ മോഹന്‍ കൂട്ടിച്ചേര്‍ത്തു. അന്തര്‍ദേശീയ വ്യാപാരത്തിനൊപ്പം അടിമകളെ കൈമാറ്റം ചെയ്തു. ഇന്ത്യയില്‍ പടിഞ്ഞാറന്‍ അധിനിവേശത്തിന് മുമ്പ് തന്നെ അടിമത്തം നിലനിന്നിരുന്നുവെന്ന് വിനില്‍ പറഞ്ഞു.
കറുത്തവര്‍ഗ്ഗക്കാര്‍ കറുത്തവര്‍ഗ്ഗക്കാരെ അടിമകളാക്കി. സ്വതന്ത്ര തൊഴില്‍ സങ്കല്‍പ്പത്തില്‍ നിന്നാണ് അടിമത്ത വ്യവസ്ഥ ഉടലെടുത്തത്. സാമ്പത്തിക ഇടപാടുകളില്‍ മിച്ചമൂല്യം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിച്ചു. കാര്‍ഷിക സമ്പ്രദായം തൊഴിലാളികളെ കൈമാറ്റം ചെയ്തു.
റിപ്പോര്‍ട്ടര്‍ : പുണ്യ. എം.സി.