കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാംദിവസത്തിൽ "കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ” എന്ന ടി .ഡി. രാമകൃഷ്ണന്റെ ഉടൻ പ്രസിദ്ധീകരിക്കുന്ന നോവലിനെകുറിച്ചുള്ള ചർച്ച നടന്നു. ടി.ഡി.യുടെ തന്നെ “ഫ്രാൻസിസ് ഇട്ടിക്കോര”എന്ന നോവലിന്റെ രണ്ടാം ഭാഗമാണ് ഈ നോവൽ. ഫ്രാൻസിസ് ഇട്ടിക്കോരയിലെ കോരപ്പാപ്പന്റെ കഥ കോരപ്പാപ്പൻ തന്നെ പറയുന്ന രീതിയിലാണ് നോവലിന്റെ ആഖ്യാനം വരുന്നതെന്ന് ടി.ഡി. വ്യക്തമാക്കി. ഫ്രാൻസിസ് ഇട്ടിക്കോരയുടെ പ്രസിദ്ധീകരണത്തിന് ശേഷം പതിമൂന്ന് വർഷം കഴിഞ്ഞാണ് “കോരപ്പാപ്പന് സ്തുതി”യുമായി എത്തുന്നതെന്നും, അതിനാൽ തന്നെ ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക കാര്യങ്ങൾ പുസ്തകം ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.