ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ ‘ക്ലാസിക്കൽ സംഗീതവും ആധുനികസമൂഹവും’ എന്ന വിഷയത്തിൽ ചിത്രവീണ രവികിരൺ, ഡോ. മുകുന്ദനുണ്ണി എന്നിവർ സംവദിച്ചു. സംഗീതം സർവ്വലൗകികമാണെന്നും അത് ആളുകളെ ഒരുമിച്ചുകൂട്ടുമെന്നും ചിത്രവീണ രവികിരൺ പറഞ്ഞു. കിഴക്കിനെയും പാശ്ചാത്യ സംഗീതത്തെയും തമ്മിൽ ബന്ധിപ്പിക്കാനുള്ള ശ്രമമായ ‘മെൽ ഹാർമോണിയെ’ കുറിച്ച് അദ്ദേഹം ചർച്ചചെയ്തു. അദ്ദേഹം കണ്ടുപിടിച്ച ‘മ്യൂസോപതി’ എന്ന പദത്തെ അതിന്റെ സെല്ലുലാർ തലത്തിലൂടെ അദ്ദേഹം വിശദീകരിച്ചു. ഗാന്ധിജിക്ക് വേണ്ടി മോഹിനി രാഗം സമർപ്പിച്ചതിന് പിന്നിലെ പ്രചോദനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കലയിൽ ശാസ്ത്രമുണ്ടെന്നും ശാസ്ത്രത്തിൽ കലയുണ്ടെന്നും അഭിപ്രായപ്പെട്ടു.