കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തിൽ ആറാം വേദിയായ കഥയിൽ "ആയുസ്സിന്റെ പുസ്തകം: 40 വായനാവർഷങ്ങൾ" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സി. വി. ബാലകൃഷ്ണനും രാജേന്ദ്രൻ എടത്തുംകരയും പങ്കെടുത്തു. പുസ്തക പ്രസിദ്ധീകരണ സമയത്ത് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും സി. വി. ബാലകൃഷ്ണൻ വിശദീകരിത്തു. പല പ്രസാധകരും പുസത്കം പ്രസിദ്ധീകരിക്കാൻ തയ്യാറാവാതെ കൈയ്യൊഴിഞ്ഞുവെന്നും ഡി സി ബുക്സാണ് നോവൽ ഏറ്റെടുത്ത് പ്രസിദ്ധീകരിച്ചതെന്നും സി. വി. ബാലകൃഷ്ണൻ പറഞ്ഞു. ആയുസ്സിന്റെ പുസ്തകം ബൈബിളുമായി വളരെ ബന്ധമുള്ള കൃതിയാണ്. മലയാള സാഹിത്യത്തിലാദ്യമായി സ്വവർഗ പ്രണയം പ്രത്യക്ഷപ്പെട്ടത് തന്റെ പുസ്തകതിലാണ്. യോഹന്നാൻ എന്ന ബൈബിളിലെ കഥാപാത്രത്തിലൂടെയാണ് ആയുസ്സിന്റെ പുസ്തകം എന്ന നോവലിലേക്ക് കടക്കുന്നതെന്നും തമിഴ് ഭാഷയിലേക്കാണ് ആദ്യമായി ആയുസ്സിന്റെ പുസ്തകം വിവർത്തനം ചെയ്തതെന്നും അദ്ദേഹം ചർച്ചയിൽ പറഞ്ഞു.