ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ നടന്ന സെഷനിൽ ശശി തരൂരും കിശ്വർ ദേശായിയും പങ്കെടുത്തു. സ്ത്രീകൾക്ക് പാർലമെന്റിൽ സ്ഥാനം കൊടുക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിന് ശശി തരൂർ നിശ്ചിത സീറ്റ് സ്ത്രീകൾക്കായി മാറ്റിവെക്കുന്ന വിധത്തിൽ ഒരു നിയമം കൊണ്ടുവരണമെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു. നോട്ട് നിരോധനം പല ജനങ്ങളേയും ദാരിദ്ര്യത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം ലഭിച്ച പാർട്ടികൾ ഒരിക്കലും അഹങ്കരിക്കരുതെന്നും അത് താത്കാലികമാണെന്നും പറഞ്ഞ അദ്ദേഹം ഉത്പാദനരംഗത്ത് രാജ്യം വളരെ പിന്നിലാണെന്നും നമ്മുടെ രാജ്യത്തിലെ ഉത്പന്നങ്ങൾ ഭൂരിഭാഗവും വിദേശ ഉത്പന്നങ്ങൾ ആണെന്നും അവകാശപ്പെട്ടു.