ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി 2 മംഗോയില്‍ `സംരംഭകത്വവും വായനയും` എന്ന വിഷയത്തില്‍ വായനയിലൂടെ എങ്ങനെ മികച്ച സംരംഭകരാവാം എന്ന ചര്‍ച്ചയില്‍ മോഡറേറ്റര്‍ ആനന്ദ് മണി, കെ ശ്രീധരന് നായര്‍, രാഹുല്‍ എബ്രഹാം മാമന് എന്നിവര്‍ പങ്കെടുത്തു. മറ്റേത് മാധ്യമം എടുത്താലും വായനയിലൂടെ ലഭിക്കുന്ന ഭാവനയും അനുഭവവും മറ്റൊന്നില്‍ നിന്നും ലഭിക്കില്ല എന്ന് ശ്രീധരന് നായര്‍ അഭിപ്രായപെട്ടു. തന്റെ കുട്ടികാലം തൊട്ടേ സംരംഭകവുമായി ബന്ധപ്പെട്ട് പ്രചോദനം നല്കുന്ന ധാരാളം പുസ്തകങ്ങള്‍ താന്‍ വായിച്ചിട്ടുണ്ട് എന്നും അത് തന്റെ ജീവിതത്തില്‍ ഏറെ ഉപകരപെട്ടിട്ടുണ്ടെന്നും അത്തരത്തില്‍ തന്നെ സ്വാധീനിച്ച പുസ്തകങ്ങളില്‍ ഒന്നാണ് `വൈ വി ബൈ` എന്നും രാഹുല്‍ ഏബ്രഹാം മാമന് ചര്‍ച്ചയില്‍ പറഞ്ഞു.
നിങ്ങള്‍ വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് വിവിധ സംസ്കാരങ്ങളുമായി പരിചയം ലഭിക്കുമെന്നും എം ടി വാസുദേവന്‍ നായരുടെ ആഖ്യാനരീതിയും എസ് ആര് പരാമര്‍ശിച്ചു. കഠിനമായ പാഠങ്ങള്‍ വായനയിലൂടെ മാറും എന്ന് ആനന്ദ് മണി പറഞ്ഞപ്പോള്‍, എസ്. ആര് അത് തിരുത്തി കഠിനമായ പാഠങ്ങള്‍ അനുഭവങ്ങളിലൂടെ മാറ്റപെടും എന്ന് ചര്‍ച്ചയില്‍ പറഞ്ഞു . പി. കെ. ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥയും കേരള ചരിത്രവും എന്ന നോവല്‍ തന്റെ മനസ്സില്‍ സംഘര്‍ഷം ഉളവാക്കിയ നോവലാണെന്ന് എസ് ആര് പറഞ്ഞു. വായന മാത്രമല്ല, വിജയിക്കണമെങ്കിൽ റിസ്ക് എടുക്കണമെന്ന സന്ദേശം പൊതുജനങ്ങള്‍ക്ക് നല്കി സെഷന് അവസാനിച്ചു.